Sunday, March 27, 2011

ഒരു യാത്രാമൊഴി

ഇതെന്റെ വാക്കുകള്‍
ഇതെന്റെ അവസാനവാക്കുകള്‍

ഇതാ ഞാന്‍ മടങ്ങുന്നു...
ഇരുള്‍ വീന്ണൊരീ ഭൂവില്‍ നിന്നും
സ്വാന്തനത്തിന്‍ പ്രകാശം തേടി

ഇനി എനിക്കു കാണുവാന്‍ കഴിയുമോ
ഈ ഭൂമിയില്‍
സ്വാന്തന്ത്തിന്റെ മരീചികയെ

ഇനി എനിക്കു കേള്‍ക്കാന്‍ കഴിയുമോ
വിതുമ്പലില്ലാ ഭൂമിതന്‍ സ്പന്ദ്നം

ഇല്ലാ എനിക്കു കഴിയില്ലാ
കാണുവാനും കേള്‍ക്കുവാനും
ഇരുളാര്‍ന്ന അവളിലെ സ്നേഹത്തിന്‍
പുതുനാമ്പുകള്‍..

ഒരുവേള ചിന്തിച്ചു ഞാന്‍
വിശപ്പിന്റെ തിരികെട്ടു
നെഞ്ചിലെ തീനാളമണഞ്ഞു

ഇതാ എന്നെ ആരോ വിളിക്കുന്നു
എനിക്കു പോകാന്‍ സമയമായ്
കാലചക്രം എനിക്കു മുമ്പിലിതാ
നിലയ്ക്കുവാന്‍ പോകുന്നു

വെള്ളരി  പ്രാവുകളിതാ എനിക്കു ചുറ്റും
ഞാന്‍ മടങ്ങുന്നു ഇരുലില്‍നിന്നും
പ്രകാശത്തിന്‍ വെളിച്ചവും തേടി

Tuesday, March 1, 2011

മോഹം


നിലാവു പെയ്യൂന്ന തണുത്ത രാത്രിയില്‍
മുറ്റത്തെ തേന്മാവിന്‍ ചോട്ടില്‍
തനിച്ചിരിക്കാന്‍ മോഹം
അതില്‍ പടരുന്ന മുല്ലവള്ളിയില്‍
വിരിഞ്ഞ പൂക്കള്‍  മണക്കാന്‍ മോഹം

പാതിചാരിയ വാതില്‍ തുറന്നു ഞാന്‍...
മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങുന്ന നേരത്ത്
ഒരു നിഴലനങ്ങി, മൂങ്ങ മൂളി
കടവാവലുകള്‍ ചിറകിട്ടടിച്ചു.

നിശബ്ദത കീറി മുറിച്ചുകൊണ്ട്
ഇളം കാറ്റോടിയത്തി....
നിലാവില്‍ ശാന്തത എങ്ങോപോയ്മറഞ്ഞു..
ഭയമെന്‍ മന്‍സ്സില്‍ മഥിച്ചുകൊണ്ടിരിക്കെ
എന്‍ മോഹങ്ങളെങ്ങോ പോയ് മറഞ്ഞു

കൂട്ടുകാരാ..

നീ ഇന്നെവിടെയാണ്
വിങ്ങുന്ന ഓര്‍മ്മയായ്
മനസ്സിന്റെ തേങ്ങലായ്
നഷ്ടസൌഹാര്‍ദത്തിന്‍
ശോക പ്രതീകമായ്...
ഉറക്കമെന്‍ കപോലങ്ങളെ തഴുകാത്ത
നിശകളില്‍...
ഇരുളില്‍ ഞാന്‍ നോക്കുമ്പോള്‍
കാണുന്ന നിന്‍ മുഖം
ചിരിച്ചും കൈവീശി  കാണിച്ചും
എന്തേ നീ വേഗം പോയ്മറഞ്ഞു...
സുപ്രഭാതത്തിലും സായം സന്ധ്യയിലും
ഓര്‍ക്കുന്നു ഞാന്‍ നിന്റെ തമാശകള്‍
എന്നിട്ടും അതൊന്നും മുഴുമിക്കാതെന്തേ..
ചിരിച്ചും ചിരിപ്പിച്ചും നീ-
തീര്‍ത്ത ദിനങ്ങള്‍